സ്ഥാപനത്തിൻറെ അച്ചടക്കത്തിന് അനുയോജ്യമല്ലാത്ത പ്രവർത്തികളിൽ പ്രത്യക്ഷമായോ പരോക്ഷമായോ വിദ്യാർത്ഥികൾ ഇടപെടാൻ പാടുള്ളതല്ല. അനാശ്യാസ്യ പ്രവർത്തികളിൽ പങ്കുള്ളതായി സ്ഥാപനത്തിന് ബോധ്യപ്പെട്ടാൽ യാതൊരു മുന്നറിയിപ്പും കൂടാതെ വിദ്യാർത്ഥിയെ സ്ഥാപനത്തിൽ നീക്കം ചെയ്യുന്നതാണ്.ഇങ്ങനെ നീക്കം ചെയ്യപ്പെട്ടാൽ അടച്ച ഫീസ് തിരികെ ലഭിക്കുന്നതല്ല.
ഇൻസ്റ്റിറ്റ്യൂട്ടിനുള്ളിൽ മൊബൈൽ ഫോണ്‍ കൊണ്ടുവരാനോ ഉപയോഗിക്കുവാനോ പാടുള്ളതല്ല.
പരീക്ഷണ ശാലകളിലെ ഉപകരണങ്ങൾക്ക് വിദ്യാർത്ഥികൾക്ക് കൂട്ടുത്തരവാദിത്വം ഉണ്ടായിരിക്കുന്നതാണ്.ഉപകരണങ്ങൾ അദ്ധ്യാപകരുടെ നിർദ്ദേശാനുസരണം മാത്രം കൈകാര്യം ചെയ്യുക.നിങ്ങളുണ്ടാക്കുന്ന നഷ്ടങ്ങൾക്ക് നിങ്ങൾത്തന്നെ ഉത്തരവാദികളായിരിക്കുന്നതാണ്.